കൊച്ചി : അമൃത വിശ്വവിദ്യാപീഠം ഹെൽത്ത് കെയർ കാമ്പസിലെ 722 വിദ്യാർത്ഥികളുടെ ബിരുദ ദാനച്ചടങ്ങു നടത്തി. അമൃത കോളേജ് ഒഫ് നഴ്സിംഗിലെയും അമൃത സ്കൂൾ ഒഫ് ഫാർമസിയിലെയും വിദ്യാർത്ഥികളുടെ ബിരുദദാനച്ചടങ്ങ് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിലെ പ്രൊഫ. ബി. മഹാദേവൻ ഉദ്ഘാടനം ചെയ്തു. അമൃത ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. വിജയ് മേനോൻ വിശിഷ്ടാതിഥിയായിരുന്നു. നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഷീല പവിത്രനും ഫാർമക്കോളജി വിഭാഗം മേധാവി ഡോ. പി. ഉമാദേവിയും ചേർന്ന് വിദ്യാർത്ഥികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ.ടി. മോളി, അമൃത വിശ്വവിദ്യാപീഠം റിസേർച്ച് ഡീൻ ഡോ. ശാന്തി കുമാർ നായർ, നഴ്സിംഗ് ഡയറക്ടർ ബ്രഹ്മചാരിണി സായിബാല, ഫാർമസി കോളേജ് പ്രിൻസിപ്പൽ ഡോ. സബിത, വിദ്യാർത്ഥി പ്രതിനിധികളായ രാഖി രാജ്, കൃഷ്ണപ്രിയ, അശോക് എന്നിവർ പ്രസംഗിച്ചു.
എം.ഡി, എം.എസ് മെഡിക്കൽ കോഴ്സുകളിലടക്കം പഠനം പൂർത്തിയാക്കിയവരുടെ ബിരുദ ദാനച്ചടങ്ങ് ബേലൂർ രാമകൃഷ്ണ മിഷൻ വിവേകാനന്ദ എഡ്യൂക്കേഷണൽ ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വൈസ് ചാൻസലർ സ്വാമി ആത്മപ്രിയാനന്ദയും അലൈഡ് ഹെൽത്ത് സയൻസ് വിദ്യാർത്ഥികളുടെ ബിരുദദാനച്ചടങ്ങ് റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരും ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ കളക്ടർ കെ.ആർ. വിശ്വംഭരൻ, അമൃത സ്കൂൾ ഒഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. വിശാൽ മാർഹവ, ഡോ. ആനന്ദ് കുമാർ, എം.വി തമ്പി, പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.