മൂവാറ്റുപുഴ: എസ്.എൻ.ഡി.പി ഹൈസ്‌കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ഓണംവെക്കേഷൻ ത്രിദിന ക്യാമ്പ് ഇന്ന് സമാപിക്കും. ക്യാമ്പിന് തുടക്കംകുറിച്ച് പ്രധാന അദ്ധ്യാപിക വി.എസ്. ധന്യ പതാക ഉയർത്തി. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ ഓഫീസർ എം.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.ആർ. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ മുഖ്യ അതിഥിയായിരുന്നു. യൂണിയൻ സെക്രട്ടറി ഇൻ ചാർജ് അഡ്വ . എ.കെ. അനിൽകുമാർ അനുഗ്രഹ പ്രഭാഷണം നടത്തി. സി.പി.ഒ കബീർ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ശിവദാസ്, ഹാജറ എന്നിവർ സംസാരിച്ചു. സജീവ് കുട്ടികൾക്കു രക്ഷിതാക്കൾക്കും ക്ലാസെടുത്തു. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും ഇന്റർനെറ്റിന്റെ ദുരുപയോഗത്തെക്കുറിച്ചും ജെറീഷ് വിശദീകരിച്ചു. സീനിയർ സിവിൽ പൊലീസ് ഓഫീസർ ശിവദാസിനെ ഉപഹാരം നൽകി ആദരിച്ചു.