pallilamkara
ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിച്ച ദിവ്യജ്യോതി പര്യടനത്തിന് പള്ളിലാംകര ശാഖയിൽ നടന്ന സ്വീകരണ യോഗത്തിൽ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു പ്രസംഗിക്കുന്നു

ആലുവ: 165-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെയും അദ്വൈതാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദിവ്യജ്യോതി പര്യടനത്തിന് നോർത്ത് മുപ്പത്തടം ശാഖയിൽ ഭക്തിസാന്ദ്രമായ സമാപനം.

യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ ക്യാപ്ടനും കൗൺസിലർ സജീവൻ ഇടച്ചിറ വൈസ് ക്യാപ്ടൻമാരുമായിട്ടുള്ള ജ്യോതി കഴിഞ്ഞ അഞ്ചിന് തോട്ടക്കാട്ടുകര ശാഖയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്.

രാവിലെ പട്ടേരിപ്പുറം ശാഖയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. ബംഗ്ലാംപറമ്പ് റോഡിൽ നിന്ന് ജ്യോതിയെ യൂണിഫോം ധാരികളായ വനിതാസംഘാംഗങ്ങൾ പൂത്താലത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പഴമ്പിള്ളി സ്റ്റോഴ്‌സ് കവലയിലേക്ക് ആനയിച്ചു. തുടർന്ന് തായിക്കാട്ടുകര, ചൂർണിക്കര, കുന്നത്തേരി, വിടാക്കുഴ, പള്ളിലാംകര, സൗത്ത് കളമശേരി, വെസ്റ്റ് കളമശേരി, നോർത്ത് കളമശേരി, കുറ്റിക്കാട്ടുകര, ഏലൂർ ഈസ്റ്റ്, മുപ്പത്തടം, ഈസ്റ്റ് കടുങ്ങല്ലൂർ, ഈസ്റ്റ് കടുങ്ങല്ലൂർ, വെസ്റ്റ് കടുങ്ങല്ലൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് നോർത്ത് മുപ്പത്തടം ശാഖയിൽ സമാപിച്ചു. സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്തു. സ്വീകരണ കേന്ദ്രങ്ങളിൽ ക്യാപ്ടനും വൈസ് ക്യാപ്ടനും മറുപടി പ്രസംഗം നടത്തി.

യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർമാരായ ടി.എസ്. അരുൺ, പി.പി. സനകൻ, കൗൺസിലർമാരായ കെ.സി. സ്മിജൻ, രൂപേഷ് മാധവൻ, വനിതാസംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷിജി രാജേഷ്, സെക്രട്ടറി ബിന്ദു രതീഷ്, കേന്ദ്രസമിതി അംഗം ലീല രവീന്ദ്രൻ, കൗൺസിലർ സജിത സുഭാഷണൻ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി അനിത്ത് മുപ്പത്തടം, കേന്ദ്ര സമിതിഅംഗങ്ങളായ രാജേഷ് ഊരക്കാട്, രാജേഷ് തോട്ടക്കാട്ടുകര, ശ്രീനാരായണ പഠനകേന്ദ്രം അംഗങ്ങളായ കെ.വി. രാജൻ, ബാബു മുപ്പത്തടം, പൊന്നമ്മ കുമാരൻ, ലൈല സുകുമാരൻ, ജയ രാജൻ, സിജുകുമാർ അടുവാശേരി എന്നിവർ നേതൃത്വം നൽകി.