ആലുവ: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് നൊച്ചിമ ശാഖ സംഘടിപ്പിച്ച ഓണാഘോഷം ശാഖാ പ്രസിഡന്റ് എം.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. ശാഖയിൽ ഭീമൻ അത്തപ്പൂക്കളം തീർത്തു. തുടർന്ന് കലാ കായിക മത്സരങ്ങളും ഓണസദ്യയും നടന്നു. ഓണസമ്മാന പദ്ധതിയുടെ കൂപ്പൺ നറുക്കെടുപ്പ് എസ്.എൻ.ഡി.പി യോഗം മേഖലാ കൺവീനർ കെ.സി. സ്മിജൻ നിർവഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് അജിത പവൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് നിബിൻ നൊച്ചിമ, പ്രസിഡന്റ് സെറീന സാജു, വൈസ് പ്രസിഡന്റ് എം.ബി. സുധീഷ്, സെക്രട്ടറി എം.പി. സനീഷ്, പി.എസ്. സുമേഷ്, കൃഷ്ണപ്രിയ, സന്തോഷ് രാജൻ എന്നിവർ സംസാരിച്ചു.