തൃപ്പൂണിത്തുറ: കേരള സർക്കാർ കൃഷി ഡിപ്പാർട്ട്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന കാർഷിക പരിശീലന കേന്ദ്രമായ ആർ എ ടി ടി സി നെട്ടൂരിൽ ഓണ സമൃദ്ധി കാർഷിക വിപണി ആരംഭിച്ചു. പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിൽ നാടൻ പച്ചക്കറികൾ ഇവിടെ ലഭിക്കും. കൃഷി ഡിപ്പാർട്ട്മെന്റ് ഡപ്യൂട്ടി ഡയറക്ടർ കെ.യു.സത്യഭാമ ,ഒരു മുറം പച്ചക്കറി കർഷകർക്ക് നൽകി വിപണി ഉദ്ഘാടനം ചെയ്തു. ആർ എ ടി ടി സി ഡെപ്യൂട്ടി ഡയറക്ടർ മേരി സ്വപ്ന ലിഡിയ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബീന മാത്യു എന്നിവർ സംസാരിച്ചു. ഉത്രാടം നാൾ വൈകീട്ട് വരെ വിപണി പ്രവർത്തിക്കും.