taxi
ആലുവ റെയിൽവേ സ്റ്റേഷൻ ടാക്സി ഡ്രൈവേഴ്സ് അസോസിയേഷന്റെ ഓണക്കിറ്റ് വിതരണം റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് പി.എ. റഹീം നിർവഹിക്കുന്നു

ആലുവ: ആലുവ റെയിൽവേ സ്റ്റേഷൻ ടാക്സി ഡ്രൈവേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണം ആലുവ റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് പി.എ. റഹീം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് പി.എ. അംബുജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ആലുവ മീഡിയ ക്ളബ് സെക്രട്ടറി കെ.സി. സ്മിജൻ, കീഴ്മാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ് അശോകൻ, പി.എ. ഗോകുലൻ, എം.എസ്. സുനിൽ എന്നിവർ സംസാരിച്ചു.