അങ്കമാലി: സി.പി.എം.അങ്കമാലി ഏരിയാ കമ്മിറ്റിയംഗം എം.ജെ.ഡേവീസിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണം ഇന്ന് നടക്കും. ചന്ദ്രപ്പുര ജംഗ്ഷനിൽ രാവിലെ എട്ടിന് സ്മൃതിമണ്ഡപം അനാച്ഛാദനം കേന്ദ്ര കമ്മിറ്റിയംഗം എം.സി.ജോസഫൈൻ നിർവഹിക്കും.വൈകിട്ട് 5 ന് പൊതുസമ്മേളനം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്യും.ടെൽക്ക് ചെയർമാൻ എൻ.സി.മോഹനൻ,കെ.എ.ചാക്കോച്ചൻ,പി.ജെ.വർഗ്ഗീസ്,കെ.തുളസി,കെ.കെ.ഷിബു എന്നിവർ പ്രസംഗിക്കും.