പറവൂർ : കെയർ ഹോം പദ്ധതിയിൽ പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ച നാല് വീടുകളുടെ താക്കോൽ സമർപ്പണം കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. നികത്തിൽ ഭവാനി, കളവംപാറ സിനി, വാസ്തുപുരയ്ക്കൽ പ്രവീൺ, പന്തീത്തറ ലൈജു എന്നിവർക്കാണ് വീടുകൾ നൽകിയത്. വി.ഡി. സതീശൻ എം.എൽ.എ അദധ്യക്ഷത വഹിച്ചു. എസ്. ശർമ എം.എൽ.എ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എ. ചന്ദ്രിക, കെ.എം. അംബ്രോസ്, ജില്ലാ പഞ്ചായത്ത് അംഗം ഹിമ ഹരീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ. രശ്മി ബാങ്ക് പ്രസിഡന്റ് എം.എസ്. ജയചന്ദ്രൻ, സെക്രട്ടറി എം.പി. വിജയൻ തുടങ്ങിയവർ സംസാരിച്ചു.