park
അങ്കമാലി മുനിസിപ്പൽ പാർക്കിന്റെ രണ്ടാം ഘട്ട നവീകരണം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടർ എം.എസ്. മാധവിക്കുട്ടി നിർവ്വഹിക്കുന്നു.

അങ്കമാലി : നഗരസഭ 50 ലക്ഷം രുപ വകയിരുത്തി രണ്ടാം ഘട്ട നിർമ്മാണം പൂർത്തീകരിച്ച മുനിസിപ്പൽ പാർക്കിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടർ എം.എസ്. മാധവിക്കുട്ടി നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ എം എ ഗ്രേസി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്‌കുമാർ, സ്ഥിരംസമിതി അദ്ധ്യക്ഷരായ ലില്ലിവർഗീസ്, വിനീത ദിലീപ്, കെ.കെ. സലി, ഷോബി ജോർജ്, ബെന്നി മൂഞ്ഞേലി, പി.എ. തോമസ് , മർച്ചന്റ് അസോ. പ്രസിഡന്റ് എൻ.വി. പോളച്ചൻ ,വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഡേവീസ് പാത്താടൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ. അംബുജാക്ഷൻ, സി.ഡി.എസ് ചെയർപേഴ്‌സൺ ഗ്രേസി ദേവസി, നഗരസഭ സൂപ്രണ്ട് പി.എ. ഷീല തുടങ്ങിയവർ സംസാരിച്ചു.

ദിവസവും വൈകിട്ട് 4 മുതൽ രാത്രി 8 വരെയും അവധി ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 8 വരേയും പാർക്കിൽ സൗജന്യപ്രവേശനം.