കാലടി: നിർദ്ധന കുടുംബങ്ങൾക്ക് വീടുവെച്ച് നൽകുന്ന അതിജീവനം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിന്റെ താക്കോൽദാനം റോജി എം ജോൺ എം.എൽ.എ നിർവഹിച്ചു. അതിജീവന പദ്ധതിയിലെ 12-ാമത്തെ വീട് മല - നീലിശ്വരം ഗ്രാമ പഞ്ചായത്തിലെ കളമ്പാട്ടുപുരത്തെ അന്തോണി പൗലോസിനാണ് നൽകിയത്. അമേരിക്കയിലെ കെന്റ് സെന്റ്. പയസ് പള്ളി ഇടവക മലയാളി കൂട്ടായ്മയാണ് വീട് സ്പോൺസർ ചെയ്തത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിബി സിബി, വൈസ്.പ്രസിഡന്റ് ഷാഹിൻ കണ്ടത്തിൽ, പി.ജെ. ജോയ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ, ഫാ. ബൈജു കിടങ്ങേൻ തുടങ്ങിയവർ പങ്കെടുത്തു.