അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിലെ നിരാലംബരായവർക്ക് സഹായകരമാകുന്ന ആശ്രയ പദ്ധതിയിലൂടെ അഗതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം നടത്തി. പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ സർവേ നടത്തി കണ്ടെത്തിയ 144 കുടുംബങ്ങളെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ .വൈ .വർഗീസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സിൽവി ബൈജു, സ്ഥിരംസമിതി അദ്ധ്യക്ഷരായ ജോസഫ് പാറേക്കാട്ടിൽ, എം.എം. ജെയ്‌സൺ, രാജി ബിനീഷ്, പഞ്ചായത്ത് അംഗങ്ങളായ ടി.ടി. പൗലോസ്, ലത ശിവൻ, ധന്യ ബിനു, ലിസി മാത്യു, ടെസി പോളി, സി.ഡി.എസ് ചെയർപേഴ്‌സൺ സിമി ജോസഫ്, പഞ്ചായത്ത് സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, അക്കൗണ്ടന്റ് അമ്പിളി വിജി തുടങ്ങിയവർ സംസാരിച്ചു.