നെടുമ്പാശേരി: ഇന്നലെ രാവിലെ ഷാർജയിൽ നിന്നും എത്തിയ യാത്രക്കാരനിൽ നിന്ന് 35 ലക്ഷം രൂപ വിലവരുന്ന സ്വർണം നെടുമ്പാശേരി എയർ കസ്റ്റംസ് ഇന്റെലിജൻസ് വിഭാഗം പിടികൂടി.
കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ് ഇയാൾ.
പേസ്റ്റ് രൂപത്തിൽ നാല് പായ്ക്കറ്റുകളിലാക്കിയ സ്വർണ മിശ്രിതം സോക്‌സിനകത്താണ് ഒളിപ്പിച്ചിരുന്നത്. 1.400 കിലോഗ്രാം സ്വർണം ഇതിൽ നിന്നും വേർതിരിച്ചെടുക്കാനാകും. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് വന്ന ഇയാളെ കാരിയറായി ഉപയോഗപ്പെടുത്തുകയായിരുന്നു. കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്. കൊടുവള്ളി സ്വർണക്കടത്ത് സംഘമാണ് പിന്നാലെന്ന‌് സംശയിക്കുന്നു.