നെടുമ്പാശേരി: ഇസ്രയേൽ വിമാന കമ്പനി ആർകിയ 21 മുതൽ നെടുമ്പാശേരിയിൽ നിന്നും സർവീസ് ആരംഭിക്കുന്നു. ആഴ്ച്ചയിലൊരിക്കൽ ടെൽ അവീവിൽ നിന്നും കൊച്ചിയിലേക്കും തിരിച്ചുമാണ് സർവീസ്.
ആർകിയ എയർലൈൻസിന്റെ ഉന്നതതല സംഘം ഇന്ന് നെടുമ്പാശേരിയിലെത്തും. നെടുമ്പാശേരിയിൽ നിന്നും തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് സർവീസ് അനുഗഹമാകും.