കോലഞ്ചേരി: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂൾ സ്​റ്റുഡന്റ് പൊലീസ് കേഡ​റ്റിന്റെ ഓണം വെക്കേഷൻ ത്രിദിന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം മഴുവന്നൂർ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ഷൈനി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എം.ടി. ജോയി അദ്ധ്യക്ഷത വഹിച്ചു. പി.വി. എൽദോസ്, കമ്മ്യൂണി​റ്റി പോലീസ് ഓഫീസർമാരായ ഡൈജി.പി. ചാക്കോ, ജീമോൾ.കെ. ജോർജ് എന്നിവർ സംസാരിച്ചു. ഗ്രീൻ പ്ലാന​റ്റ് പദ്ധതി കുന്നത്തുനാട് സി.ഐ വി.ടി. ഷാജൻ ഉദ്ഘാടനം ചെയ്തു. ഫാ. ജെയിൻ മാത്യു, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ഓഫീസർമാരായ ടി.എ. ഗോപാലകൃഷ്ണൻ, നിസാം, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം. ബാബു, അദ്ധ്യാപകരായ എൻ.ജി. നിഷ, എൽബി ഏലിയാസ് എന്നിവർ ക്ലാസെടുത്തു.