കൊച്ചി : അശോകറോഡ് റസിഡന്റ്സ് അസോസിയേഷൻ 15 -ാം വാർഷിപൊതുയോഗവും കുടുംബസംഗമവും വിവിധ കലാപരിപാടികളും കലൂർ എ.സി.എസ് ഹാളിൽ നടന്നു. പി.ടി. തോമസ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. വെെസ് പ്രസിഡന്റ് പി. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. പരീക്ഷകളിൽ ഉന്നതവിജയം വരിച്ച അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡുകൾ നൽകി. ഭാരവാഹികൾ: പ്രൊഫ. സി.എെ. അബ്ദുൾ റഹ്മാൻ ( പ്രസിഡന്റ്), കെ. രാജേന്ദ്രൻ (സെക്രട്ടറി), കെ.ജെ. തോമസ് (ഖജാൻജി).