കൊച്ചി : അംഗൻവാടി ജീവനക്കാരുടെ പെൻഷൻ വർദ്ധിപ്പിക്കണമെന്ന് അംഗൻവാടി സ്റ്റാഫ് പെൻഷനേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. വർക്കർക്ക് 1000 രൂപയും ആയക്ക് 600 രൂപയുമാണ് ഇപ്പോഴത്തെ പെൻഷൻ. ക്ഷേമപെൻഷനുകൾപോലും 1200 രൂപയാക്കിയപ്പോഴും തങ്ങളെ അവഗണിക്കുകയാണ്. 80 ശതമാനം പെൻഷൻകാരും തീരാദുരിതത്തിലാണ്. മുഖ്യമന്ത്രി, ധന മന്ത്രി, ആരോഗ്യ സാമൂഹ്യക്ഷേമ മന്ത്രി എന്നിവർക്ക് നിവേദനം നൽകിയതായി അസോ. പ്രസിഡന്റ്, സി.എക്സ് ത്രേസ്യയും, ജന.സെക്രട്ടറി അന്നമ്മ ജോർജും പറഞ്ഞു. സെപ്തംബർ 18 ന് സെക്രട്ടറിയേറ്റ് നടയിൽ ധർണ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.