chottanikkara-panchaayath
എം.എ ജോൺ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന എം.എ ജോണിന്റെ 6 മത് ചരമവാർഷിക ദിനാചരണം ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.റീസ് പുത്തൻവീടന്റ അദ്ധ്യക്ഷതയിൽ ചേർന്നപൊതുസമ്മേളനം അഡ്വ.അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

ചോറ്റാനിക്കര:എം.എ ജോൺ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എം.എ ജോൺ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന എം.എ ജോണിന്റെ 6 മത് ചരമവാർഷിക ദിനാചരണം ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.റീസ് പുത്തൻവീടന്റ അദ്ധ്യക്ഷതയിൽ ചേർന്നപൊതുസമ്മേളനത്തിൽ അഡ്വ.അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്തുഎം.എ.ജോൺ അനുസ്മരണവും രോഗികൾക്ക് ചികിത്സാ സഹായവിതരണം മുൻ മന്ത്രി കെ.ബാബു നിർവ്വഹിച്ചു.ഉന്നത വിജയം നേടിയവരെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമണി ജനകൻ ആദരിച്ചു.വിദ്യാഭ്യാസ ധനസഹായവും അരി വിതരണവും കെ.പി.സി.സി.സെക്രട്ടറി അഡ്വ.ജെയ്‌സൺ ജോസഫ് നിർവ്വഹിച്ചു.കലാപ്രതിഭകളെ ബ്ലോക്ക് ആരോഗ്യ വിദ്ധ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഇന്ദിര ധർമ്മരാജൻ ആദരിച്ചു.കോൺഗ്രസിന്റെ മുൻകാല പ്രവർത്തകർക്ക് മാസം 1000 രൂപ വെച്ച് നൽകുന്ന പെൻഷൻ യൂ ഡി.എഫ്.ചെയർമാൻ എൻ.പി. ചാക്കപ്പൻ നിർവ്വഹിച്ചു. ജോൺസൺ തോമസ് ,എൻ.വി.ബേബി,സി.എ തങ്കച്ചൻ, റോയ് ജോൺ, എം.എം.ജയൻ, റെനി ജോൺ, കെ വി .പ്രകാശൻ,ബേസിൽ ജോർജ്, ഏലിയാസ് മത്തായ്, അഡ്വ.എൻ.ആർ.രാജേഷ് .കെ.അജി എന്നിവർ പ്രസംഗിച്ചു.