കൊച്ചി : മാനവികത എന്ന വികാരം കേരളത്തിലങ്ങോളമിങ്ങോളം ഉണർത്താൻ ഓണാഘോഷങ്ങൾക്ക് കഴിഞ്ഞെന്ന് ഗാന രചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ പറഞ്ഞു. എറണാകുളം വെെ.എം.സി.എ, വെെസ്‌മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രോഗ്രാം കമ്മിറ്റി കൺവീനർ എൻ.വി. എൽദോ അദ്ധ്യക്ഷത വഹിച്ചു. വെെ.ഡബ്ളു.സി.എ പ്രസിഡന്റ് ഡോ. ഷീബ വർഗീസ്, ഡോ. മോഹൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. ഡിസ്ട്രിക്ട് വെെസ്‌മെൻ ഇന്റർനാഷണൽ സന്തോഷ് തോമസ് കാനഡൻ മുഖ്യാതിഥിയായിരുന്നു. വിവിധ മത്സര വിജയികൾക്ക് വയലാർ ശരശ്ചന്ദ്രവർമ്മ സമ്മാനങ്ങൾ വിതരണം ചെയ്തു. 20 വെെസ് മെൻ ക്ളബുകൾ പങ്കെടുത്തു. എസ്.എസ്.എൽ.സി , പ്ളസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ റെബേക്ക അബിൻ, റോസ് ടോണി , ജോർജിന ജോർജ്, ജോൺ ജോൺസൺ എന്നിവർക്ക് വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു.