കൊച്ചി:ജനകീയ കവിതാവേദിയും സ്‌നേഹവീട് കേരള സാഹിത്യവേദിയും ചേർന്ന് സംഘടിപ്പിച്ച സർഗ്ഗോത്സവംസി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. കെ .കെ. ബാബു അദ്ധ്യക്ഷനായിരുന്നു. ഡാർവിൻ പിറവം എഴുതിയ ചെകുത്താൻ കോട്ടയിലെ ചിലന്തിവലകൾ, കെ .കെ ബാബു എഡിറ്ററായ കവിതയുടെ പൂക്കാലം, സിന്ധു ദേവശ്രീയുടെ കനൽ വീഥിയും കടന്ന് എന്നീ പുസ്തകങ്ങളുടെ പ്രകാശനവും പി .രാജീവ് നിർവഹിച്ചു. അഡ്വ. ഉഴവൂർ ശശി, ഡാർവിൻ പിറവം, എന്നിവർ പങ്കെടുത്തു.
സാംസ്‌കാരിക സമ്മേളനം പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്തു. അഡ്വ ഉഴവൂർ ശശി അദ്ധ്യക്ഷനായി. അക്ബർ കക്കട്ടിൽ പുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന് പ്രൊഫ. എം .കെ. സാനു സമ്മാനിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ സംഘടിപ്പിച്ച ഒറ്റക്കവിത മത്സരത്തിലെ വിജയികളായ ശ്രീനിവാസൻ ടൂണെരി, ടി. പി .രാധാകൃഷ്ണൻ എന്നിവർക്കും അദ്ദേഹം പുരസ്കാരം നൽകി.