 
കിഴക്കമ്പലം: ലീഫ് കുന്നത്തുനാടിന്റെ ഓണകിറ്റ് വിതരണം ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു. നിസാർ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അമ്പലമേട് എസ്.ഐ ഷബാബ് കാസിം മുഖ്യ അതിഥിയായി. കിടപ്പു രോഗികളും നിർധനരുമായ നൂറോളം പേർക്ക് കിറ്റുകൾ നൽകി. ഹരിത ഗ്രാമം പദ്ധതി നടപ്പിലാക്കാനാണ് ലീഫ് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ നിസാർ ഇബ്രാഹിം പറഞ്ഞു. ജില്ലാ ശിശു ക്ഷേമ വികസന ബോർഡ് വൈസ് പ്രസിഡന്റ് കെ.എസ് അരുൺകുമാർ, കെ.എം ഹുസൈൻ, സജു പി വർഗീസ്, ലയൺസ് ക്ലബ് കിഴക്കമ്പലം ഭാരവാഹികളായ ഏലിയാസ്, വിനീദ്, കെ.ഇ അലിയാർ, എം.കെ വേലായുധൻ, പി.എം കരിം, കെ.കെ അബ്ദുൾറഹ്മാൻ, മുഹമ്മദ് അലി ഹുസൈൻ, കെ എസ് എം ഷെരീഫ്, ലിജു ചക്കാലമുഗൾ, ടി കെ അലി സഫിയ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.