കൊച്ചി: വല്ലാർപാടം തീർത്ഥാടനത്തിന് തുടക്കമായി. വരാപ്പുഴ അതിരൂപതയുടെ ഭദ്രാസനദേവാലയത്തിൽ നിന്ന് ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ തീർത്ഥാടന പതാകയുടെ പ്രയാണം ഉദ്ഘാടനം ചെയ്തു. സെന്റ്. ഫ്രാൻസിസ് അസീസി കത്തീഡ്രൽ വികാരി മോൺ. ജോസഫ് പടിയാരംപറമ്പിൽ സ്വാഗതം പറഞ്ഞു. മോൺ. ജോസഫ് തണ്ണിക്കോട്ട്, മേയർ സൗമിനി ജെയിൻ, ഡോ. സ്റ്റാൻലി മാതിരപ്പിള്ളി, ഫാ. അനിൽ ആന്റണി തെരുവിൽ, കൗൺസിലർ ഡേവിഡ് പറമ്പിത്തറ, ഫാ . ഫ്രാൻസിസ് കിഴക്കേമ്യാലിൽ, യേശുദാസ് പറപ്പിള്ളി, ലിനോ ജേക്കബ്, വി.എ. ജെറോം തുടങ്ങിയവർ പങ്കെടുത്തു.
അതിരൂപതാ തലത്തിൽ നടത്തുന്ന പതിനഞ്ചാമത്തെ വല്ലാർപാടം തീർത്ഥാടനത്തിന്റെ ഭാഗമായി 13 വരെ ബസിലിക്കാ അങ്കണത്തിൽ ബൈബിൾ കൺവെൻഷനും നടക്കും. വയനാട് മക്കിയാട് ബെനഡിക്‌റ്റൈൻ ധ്യാനകേന്ദ്രത്തിലെ ഫാ. ജോയ് ചെമ്പകശേരിയും സംഘവും നയിക്കും.