citu
സി.ഐ.ടി.യു. മൂവാറ്റുപുഴ ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി സി.കെ.മണിശങ്കർ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ഉപജീവന സംരക്ഷണനിയമം അനുസരിച്ച് സംരക്ഷിക്കപ്പെടേണ്ട വഴിയോരക്കച്ചവടക്കാരെ വികസനത്തിന്റെ പേരിൽ കൂട്ടത്തോടെ ആട്ടിയോടിക്കാൻ നടത്തുന്ന ശ്രമം ഉപേക്ഷിക്കണമെന്ന് സി.ഐ.ടി.യു മൂവാറ്റുപുഴ ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.കെ. മണിശങ്കർഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് സി.കെ. സോമൻ പതാക ഉയർത്തി.

ഭാരവാഹികളായി എം.എ.സഹീർ (പ്രസിഡന്റ്), സാബു ജോസഫ്,കെ.ജി. അനിൽകുമാർ,കെ.എം.ദിലീപ്, അഡ്വ. ടോമി ജോൺ കളമ്പാട്ടുപറമ്പിൽ,സരിത സജികുമാർ (വൈസ് പ്രസിഡന്റുമാർ), സി.കെ. സോമൻ (സെക്രട്ടറി), ടി. പ്രസാദ്, കെ.പി. മണി, ലീല വാസദേവൻ, കെ. ദിലീപ്കുമാർ, മിഥുൻ സി കുമാർ (ജോയിന്റ് സെക്രട്ടറിമാർ), പി.എം. ഇബ്രാഹിം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു .