മൂവാറ്റുപുഴ: ഓണം, മുഹറം തുടങ്ങിയ ആഘോഷങ്ങളോട് അനുബന്ധിച്ച് 15 വരെയുള്ള തുടർച്ചയായ അവധി ദിവസങ്ങളിൽ വയൽ നികത്തൽ, മണ്ണ്, മണൽ, പാറ ഖനനങ്ങൾ, കുന്നിടിക്കൽ തുടങ്ങിയ അനധികൃത പ്രവൃത്തികൾ നടക്കാൻ സാദ്ധ്യതയുണ്ട്. ഇവ കർശനമായി തടയുന്നതിനായി മൂവാറ്റുപുഴ സബ് ഡിവിഷണൽ പരിധിയിൽ വരുന്ന താലൂക്ക് തലങ്ങളിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഇക്കാര്യത്തിൽ പരാതി അറിയിക്കുവാൻ കൺട്രോൾ റൂമുകൾ താലൂക്ക് കേന്ദ്രങ്ങളിൽ തുറന്നു. മൂവാറ്റുപുഴ എൽ.ആർ തഹസിൽദാർ 0485 2813773, കുന്നത്തുനാട് എൽ.ആർ.തഹസിൽദാർ 0484 2522224, 8547613601, കോതമംഗലം എൽ.ആർ തഹസിൽദാർ 0485 2822298, 8547613401 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് ആർ.ഡി.ഒ അറിയിച്ചു.