മൂവാറ്റുപുഴ: എഫ്.എസ്.ഇ.ടി ഒയുടെ നേതൃത്വത്തിൽ ഒരുമയുടെ ഓണം സ്‌നേഹക്കൂട്ടായ്മ നടത്തി. പായിപ്ര സൈൻ ഓഡിറ്റോറിയത്തിൽ നടന്ന സ്‌നേഹകൂട്ടായ്മ എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.കെ. സതീശൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി കൺവീനർ എം.കെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കെ.കെ. പുഷ്പ, ടി .എം. സജീവ്, ഷാജിചാക്കോ, എ.ടി. രാജീവ്, കുഞ്ഞുമോൾ, എം.കെ. ഹസൈനാർ, ആനി എന്നിവർ സംസാരിച്ചു. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും വിവിധ മത്സരങ്ങൾ നടന്നു. സമ്മാനങ്ങളും നൽകി.