കൊച്ചി: ഫിസിയോതെറാപ്പി ദിനത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ പി.ടി.തോമസ് എം.എൽ.എ ഫ്ളാഗ് ഒഫ് ചെയ്തു. 103 വയസുകാരനായ നെൻമനശേരി പരമേശ്വരൻ മൂത്തത് വാക്കത്തോണിന് നേതൃത്വം നൽകി. മുൻ എം.പി പ്രൊഫ.റിച്ചാർഡ് ഹെ, മുൻ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റി അംഗവുമായ ജയറാം, എൻ.പി.ഒ.എൽ മുൻ ഡയറക്‌ടർ അനന്തനാരായണൻ എന്നിവർ പങ്കെടുത്തു. റോട്ടറി ക്ളബ്ബ് ഒഫ് കൊച്ചിൻ ഈസ്റ്റ് , എറണാകുളം ക്രിക്കറ്റ് അസോസിയേഷൻ , ഫുട്ബാൾ അസോസിയേഷൻ എന്നിവർ പങ്കെടുത്തു.