കൊച്ചി : പാരമ്പര്യ കെെത്തറി നെയ്ത്ത് വസ്ത്രങ്ങളുടെ വിപണനത്തിൽ 84 വർഷത്തിന്റെ പഴക്കമുള്ളതമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കൈത്തറി സ്ഥാപനമായ കോ-ഓപ് ടെക്സിൽ ഓണം റിബേറ്റ് വിൽപ്പനക്ക് തിരക്കേറി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെസ്പെഷ്യൽ റിബേറ്റ് ഉണ്ട്. . കാഞ്ചിപുരം പട്ട് , സോഫ്റ്റ് സിൽക്ക് , പവിത്ര സിൽക്ക് , പ്രിന്റഡ് സിൽക്ക്, പവിത്ര സിൽക്ക്, കോട്ടൻ സാരികൾ, ഓർഗാനിക് കോട്ടൻ സാരികൾ , സെറ്റ്മുണ്ട് , ലുങ്കി, ബെഡ്ഷീറ്റുകൾ , റെഡിമെയ്ഡ് ഷർട്ടുകൾ, ചുരിദാറുകൾ , കുർത്തി തുടങ്ങി എല്ലാ തുണിത്തരങ്ങളും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. .
ഉപഭോക്താക്കൾക്ക് കനവ് നിനവ് തിട്ടം' പദ്ധതി പ്രകാരമുള്ള പ്രതിമാസ തവണ പദ്ധതി ആരംഭിച്ചതായി മാനേജർ കെ.കെ.രാജേന്ദ്രൻ നായർ അറിയിച്ചു. 300 രൂപയോ ഗുണിതങ്ങളോ നിക്ഷേപിച്ചാൽ ലാഭം ലഭിക്കുന്ന പദ്ധതിയിൽ തൂവാല മുതൽ ജനപ്രിയ ഇനങ്ങളായ കസവുസാരിയും മുണ്ടുസെറ്റും പട്ടുസാരിയും വരെ സ്വന്തമാക്കാനാകും. .എറണാകുളം പള്ളിമുക്കിലെ കോ-ഓപ് ടെക്സ് ഷോറൂമിൽ സർക്കാർ - അർദ്ധ സർക്കാർ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ .0484-2372795 .