കൊച്ചി : എസ്.ആർ.എം റോഡിലെ വനിതാ ഹോട്ടലിൽ മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകരുടെ അക്രമത്തിലുണ്ടായ നഷ്ടം കെ.എസ്.യു മുന്നിട്ടിറങ്ങുമെന്ന് ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
വനിതകളുടെ അദ്ധ്വാനത്തെ മാനിച്ച് ഓണാവധിക്കുശേഷം നഷ്ടം നികത്തും. സ്ത്രീ ശാക്തീകരണത്തിന് ചർച്ചകൾ നടത്തുന്നത് അവസാനിപ്പിച്ചു പ്രവൃത്തിയിൽ നടപ്പാക്കാൻ എസ്.എഫ്.ഐ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.