കൊച്ചി : സിറിയയിലെ ഡമാസ്‌കസിൽ അന്താരാഷ്ട്ര ട്രേഡ് യൂണിയൻ ഫോറത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികളുടെ തലവനും എ.ഐ.ടി.യു.സി നേതാവും സി.പി.ഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗവുമായ ബിനോയ് വിശ്വം എം.പി സംസാരിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രാജു, സംസ്ഥാന സെക്രട്ടറി കവിതാ രാജൻ എന്നിവരും പങ്കെടുക്കുന്നുണ്ട്.