പിറവം : എസ്എൻ.ഡി.പി യോഗം നോർത്ത് മുളക്കുളം ശാഖയുടെ ഗുരുദേവ ജയന്തി ദിനാഘോഷം 13 ന് നടക്കും. വർണപ്പകിട്ടാർന്ന ഘോഷയാത്രക്ക് ദേവനൃത്തം, ഗായകസംഘം, വാദ്യ മേളങ്ങൾ തുടങ്ങിയവ മിഴിവേകും. രാവിലെ 9.30 ന് പള്ളിപ്പടിയിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും. 12 ന് ക്ഷേത്രഗേറ്റ് സമർപ്പണം നടക്കും. തുടർന്ന് പിറന്നാൾസദ്യ. വടം വലി ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികളും സംഘടിപ്പിച്ചുണ്ടെന്ന് ശാഖാ പ്രസിഡന്റ് പി.കെ. രാജീവും സെക്രട്ടറി എം.എ. സുമോനും പറഞ്ഞു. 21ന് മഹാസമാധിദിനം ആചരിക്കും.