കടവന്ത്ര : എം.എൽ.എ യുടെ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച വിദ്യാനഗർ റോഡിന്റെ ഉദ്ഘാടനം പി.ടി. തോമസ് എം.എൽ.എ നിർവഹിച്ചു .
വിദ്യാനഗർ 10 റോഡാണ് നവീകരിച്ചത്.. ഡിവിഷൻ കൗൺസിലർ ആന്റണി പൈനുത്തറ അദ്ധ്യക്ഷനായിരുന്നു.
കൗൺസിലർമാരായ ഡേവീസ് പറമ്പിത്തറ, എ.ഡി. മാർട്ടിൻ, ജോൺസൺ, എ. എക്‌സ് ഫ്രാൻസിസ്, മുൻ കൗൺസിലർമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, ടി.കെ. പദ്മനാഭൻ, വി.കെ. തങ്കരാജ്, ഭാമ പദ്മനാഭൻ, ഹരിഹരകുമാർ എന്നിവർ പ്രസംഗിച്ചു .