കോലഞ്ചേരി: സഭാ കേസുകളുടെ നടത്തിപ്പിൽ നേതൃത്വം വരുത്തിയ ഗുരുതര വീഴ്ചകളാണ് യാക്കോബായ വിശ്വാസികൾക്ക് തിരിച്ചടിയായതെന്ന് സിംഹാസന പളളികളുടെ ചുമതലക്കാരനും മലേക്കുരിശ് ദയറാധിപനുമായ ഡോ: കുര്യാക്കോസ് ദിയസ് കോറസ് മെത്രാപ്പോലീത്ത കുറ്റപ്പെടുത്തി. പിരിച്ചെടുത്ത പണം കേസ് നടത്തിപ്പിനായി വിനിയോഗിച്ചില്ല. കേസ് വാദിച്ച മുതിർന്ന വക്കീലന്മാർക്ക് പോലും കൃത്യമായി ഫീസ് നൽകിയില്ല. എന്നാൽ ഈ പേരിൽ വിശ്വാസികളിൽ നിന്ന് കോടികൾ പിരിച്ചെടുക്കുകയും ചെയ്തു. ഏതാനും വ്യക്തികൾ ഈ പേരിൽ തടിച്ചു കൊഴുക്കുകയാണുണ്ടായത്.അദ്ദേഹംപറഞ്ഞു