കളമശേരി: തൃക്കാക്കര മഹാദേവ ക്ഷേത്രത്തിൽ തിരുവോണ മഹോത്സവത്തിലെ ഉത്രാടസദ്യ ഇന്ന് 12.30ന് നടക്കും. 3.30 ന് പകൽപ്പൂരം സ്പെഷ്യൽ നാദസ്വരം. തവിൽ പഞ്ചവാദ്യം ചോറ്റാനിക്കര വിജയൻമാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം. പാണ്ടിമേളം പോരൂർ ഉണ്ണിക്കൃഷ്ണമാരാർ നയിക്കും. വൈകിട്ട് തിരുവാതിര എതിരേൽപ്പ്, പൂപ്പറ, വിശേഷാൽ ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, കരിമരുന്നു പ്രയോഗം, രാത്രി 11.3ന് വലിയവിളക്കും പള്ളിവിളക്കും.