പറവൂർ : പറവൂർ മുസിരിസ് ജലോത്സവത്തിന്റെ എ ഗ്രേഡ് ഫൈനലിൽ കണ്ണൻ കൂട്ടുകാട് ക്യാപ്ടനായ ഗുരുതിപ്പാടം ബോട്ട് റേസ് ക്ളബ് സ്പോൺസർ ചെയ്ത തുരുത്തിപ്പുറം ബോട്ട് ക്ളബും ബി ഗ്രേഡിൽ ഹെവൻ റോബി നയിച്ച ഗോതുരുത്ത് ബോട്ട് ക്ലബും വിജയിച്ചു. എ ഗ്രേഡിൽ താന്തോണിത്തുരുത്ത് ബോട്ട് ക്ളബ് കൊച്ചിൻ ടൗൺ തുഴഞ്ഞ ഗോതുരുത്ത് പുത്രനും ബി ഗ്രേഡിൽ ഗോതുരുത്ത് വള്ളം മലർവാടി ബോട്ട് ക്ലബിന്റെ ജിബി തട്ടകനും രണ്ടാം സ്ഥാനം ലഭിച്ചു. മത്സരം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മിറ്റി ചെയർമാൻ എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷൻ രമേഷ് ഡി.കുറുപ്പ് സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെ ആദരിച്ചു. കെ.പി. ധനപാലൻ തുഴ കൈമാറി. മിസ് കേരള പ്രതിഭ സായ്, കെ.എൻ. സുരേഷ്‌കുമാർ, പി.എം. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. പൊൻകതിർ മാനേജിംഗ് ഡയറക്ടർ പി.ആർ. ബിജോയ് ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു. ചെറിയപല്ലംതുരുത്ത് പ്രിയദർശിനി കലാസാംസ്കാരിക സമിതിയാണ് വള്ളംകളിയുടെ സംഘാടകർ.