പറവൂർ : പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയുടെ ഭാഗമായി മണപ്പാട്ട് ഫൗണ്ടേഷനുമായി ചേർന്ന് പ്രളയത്തിൽ ജീവനോപാധിയായ തയ്യൽ മെഷീൻ നഷ്ടപ്പെട്ട നിയോജക മണ്ഡലത്തിലെ 300 തയ്യൽ തൊഴിലാളികൾക്ക് മെഷീനുകൾ വിതരണം ചെയ്തു. ബി.പി.സി.എല്ലിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നും അനുവദിച്ച 32 ലക്ഷം രൂപ ഉപയോഗിച്ചാണ് മെഷീനുകൾ നൽകിയത്. തയ്യൽ മെഷീനുകളുടെ വിതരണവും സമ്മേളനവും വി.ഡി. സതീശൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ സജി നമ്പിയത്ത്, ബി.പി.സി.എൽ സീനിയർ പബ്ലിക് റിലേഷൻസ് മാനേജർ വിനീത് എം. വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ആർ. സൈജൻ, വാർഡ് കൗൺസിലർ ഷീബാ പ്രതാപൻ, മണപ്പാട്ട് ഫൗണ്ടേഷൻ ചീഫ് അക്കൗണ്ടന്റ് എ. അബ്ബാസ്, ഉഷ മെഷീൻ കേരളാ ഹെഡ് കെ.എം. നിബു, പറവൂർ താലൂക്ക് സഹകരണ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ, കെ.വി. ഹരിദാസ്, ഗുരു ഏജൻസീസ് പ്രൊപ്രൈറ്റർ അശോകൻ തുടങ്ങിയവർ സംസാരിച്ചു. പുനർജനി പദ്ധതിയുടെ ഭാഗമായി ഇതുവരെ 1100 തയ്യൽ മെഷീനുകൾ വിതരണം ചെയ്തു.