മൂവാറ്റുപുഴ: ഓണാഘോഷങ്ങൾ സൃഷ്ടിക്കുന്ന ഉത്സവാന്തരീക്ഷം പകരുന്നത് ഐക്യത്തിന്റെയും അതിർവരമ്പുകളില്ലാത്ത സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശമാണെന്ന് സംസ്ഥാന ചീഫ് വിപ്പ് കെ.രാജൻ പറഞ്ഞു. മൂവാറ്റുപുഴ പ്രസ്ക്ലബ്ബിന്റെ ഓണാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസ് ക്ലബ്ബ് ലൈബ്രറിയിലേക്ക് കെ.എം.കരീം നൽകിയ പുസ്തകം ഏറ്റുവാങ്ങി, ഗായകൻ ഉസ്മാൻ മൂവാറ്റുപുഴയെയും, എം.സി.എ എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഗൗരി ലക്ഷ്മിയെയും ചീഫ് വിപ്പ് ആദരിച്ചു. ഗൗരി ലക്ഷ്മിക്കുള്ള ക്യാഷ് അവാർഡ് വിതരണം എൽദോ എബ്രഹാം എം.എൽ.എ നിർവ്വഹിച്ചു. മുൻഎം.എൽ.എ ജോസഫ് വാഴയ്ക്കൻ, നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എം.ഹാരിസ്, അഡ്വ.എൻ.പി.തങ്കച്ചൻ,കെ.എം.അബ്ദുൽമജീദ്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.എസ്.ദിൽരാജ്, സെക്രട്ടറി പി.എസ്.രാജേഷ്, ട്രഷറർ രാജേഷ് രണ്ടാർ, വൈസ് പ്രസിഡന്റ് കെ.എം.ഫൈസൽ, ജോയിന്റ് സെക്രട്ടറി അബ്ബാസ് ഇടപ്പിള്ളി, മാദ്ധ്യമപ്രവർത്തകരായ കെ.പി.റസാക്ക്, സി.എം.ഷാജി, വൈ.അൻസാരി, മുഹമ്മദ് ഷഫീഖ്, സി.കെ.ഉണ്ണി എന്നിവർ പങ്കെടുത്തു..