മൂവാറ്റുപുഴ: മീരാസ് ഡിജിറ്റൽ ലൈബ്രറിയുടെയും മൂവാറ്റുപുഴ കലാകേന്ദ്ര ഫൈൻ ആർട്സ് അക്കാഡമിയുടെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായി കളറിംഗ് മത്സരവും ചിത്രരചന പരിശീലന ക്ലാസും സംഘടിപ്പിച്ചു. മീരാസ് ലൈബ്രറിയുടെ ഓണാഘോഷ പരിപാടികളോടനുബന്ധിച്ചാണ് മത്സരം . എൽകെജി മുതൽ യുപി വരെയുള്ള കുട്ടികൾക്കായി 12ന് രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെ പള്ളിപ്പടിയിലെ ലൈബ്രറി ഹാളിൽ വച്ചാണ് മത്സരം. സമ്മാനങ്ങളും പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും നൽകും