കോലഞ്ചേരി: മേഖലയിലെ ഗുരുദേവ ജയന്തി ദിനാഘോഷങ്ങൾക്ക് ശാഖകളിൽ ഒരുക്കങ്ങൾ പൂർത്തിയായി. കൈതക്കാട് പട്ടിമറ്റം ശാഖയിൽ 13ന് രാവിലെ ജയന്തി വിളംബര വാഹന ഘോഷയാത്ര, 10.30 ന് ജയന്തിദിന സമ്മേളനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം നിർവഹിക്കും, വി.പി. സജീന്ദ്രൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. കെ.എൻ. സുകുമാരൻ ജയന്തിദിന സന്ദേശം നൽകും. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ, കെ.എൻ. ഗോപാലകൃഷ്ണൻ, ജയ ഗോപാലകൃഷ്ണൻ, ശാഖാ പ്രസിഡന്റ് ടി.ബി. തമ്പി, സെക്രട്ടറി പി.പി. പുരുഷോത്തമൻ തുടങ്ങിയവർ സംസാരിക്കും.

കടയിരുപ്പ് ശഖയിൽ ജയന്തി വിളംബര ഘോഷയാത്ര പി. അച്യുതൻ ഫ്ളാഗ് ഒാഫ് ചെയ്യും, ജയന്തിദിന സമ്മേളനം ഇ.വി. ജിബിൻ ഉദ്ഘാട‌നം ചെയ്യും. ശാഖാ പ്രസിഡന്റ് എം.എൻ. മോഹനൻ, സെക്രട്ടറി എം.ആർ. ശിവരാജൻ, എൻ.എൻ. രാജൻ, എൻ.ആർ. കേശവൻ, പി.കെ. ശങ്കരൻ, ടി.വി. സുരേന്ദ്രൻ, പുഷ്പ ശശി, നിർമ്മല രമേശൻ, വിഷ്ണു വിജയകുമാർ, ബിജു കെ.എസ് തുടങ്ങിയവർ സംസാരിക്കും.

വടയമ്പാടി ശാഖയിൽ ജയന്തി വിളംബര ഘോഷയാത്രയും തുടർന്ന് പൊതുസമ്മേളനവും നട‌ക്കും. കെ.എൻ. സുകുമാരൻ ഉദ്ഘാടനം ചെയ്യും. കെ.എം. സജീവ് അവാർഡ് ദാനവും എൻഡോവ്മെന്റുകളും വിതരണം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.ആർ. പ്രസന്നകുമാർ, സെക്രട്ടറി എം.കെ. സുരേന്ദ്രൻ, എം. പ്രഭാകരൻ, പി.എൻ. മാധവൻ, കെ.എ. പീതാംബരൻ തുടങ്ങിയവർ സംസാരിക്കും.

മണ്ണൂർ ശാഖയിൽ സാംസ്കാരിക ഘോഷയാത്രയും തുടർന്ന് പൊതുസമ്മേളനവും നടക്കും. എൻ.എ. ഗംഗാധരൻ ഉദ്ഘാ‌ടനം ചെയ്യും. ആർ. അജന്തകുമാർ മുഖ്യപ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് ഇ.ജി. ശ്രീജിത്ത്, സെക്രട്ടറി സതീഷ് കെ.വി, എൻ. ബാലകൃഷ്ണൻ, അനിൽ കണ്ണോത്ത്, മോളി ലക്ഷ്മണൻ, സരുൺകുമാർ സി.എ, ജയന്തി രാജൻ, സന്തോഷ് കുമാർ ഇ.കെ തുടങ്ങിയവർ സംസാരിക്കും.