marchant
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റ് വനിത വിംഗിന്റേയും യൂത്ത് വിംഗിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ ഓണാഘോഷവും, പൂക്കള മത്സരവും ഓണക്കിറ്റ് വിതരണവും ജില്ല വര്‍ക്കിംഗ് പ്രസിഡന്റ് റ്റി.ബി നാസ്സര്‍ ഉദ്ഘാടനം ചെയ്യുന്നു. പി.എ.. കബീർ, ഷാപി മുതിരക്കായായിൽ , ആലീസ് കെ ഏലിയാസ് എന്നിവർ സമീപം

മൂവാറ്റുപുഴ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റ് വനിത വിംഗിന്റേയും യൂത്ത് വിംഗിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ ഓണാഘോഷവും, പൂക്കള മത്സരവും ഓണക്കിറ്റ് വിതരണവും നടത്തി. ഓണാഘോഷത്തിന്റെ ഉദ്ഘാടനം ജില്ല വർക്കിംഗ് പ്രസിഡന്റ് ടി​.ബി നാസർ നിർവ്വഹിച്ചു. ഓണക്കിറ്റ് വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ.ഏലിയാസ് നിർവ്വഹിച്ചു. പൂക്കള മത്സരത്തിൽ വിജയികൾക്കുള്ള അവാർഡ് ജില്ല വൈസ് പ്രസിഡന്റ് പി.എ കബീർ നിർവ്വഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.ഇ ഷാജി അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി പി.സി മത്തായി സ്വാഗതം പറഞ്ഞു. ചടങ്ങിൽ ജില്ല വൈസ് പ്രസിഡന്റ് ബാബു കുരുത്തോല, ജില്ല സെക്രട്ടറി ജോസ് കുര്യാക്കോസ്, യൂത്ത് വിംഗ് പ്രസിഡന്റ് അനസ് കൊച്ചുണ്ണി, ഷാഫി മുതിരക്കാലായിൽ, വനിത വിംഗ് പ്രസിഡന്റ് സുലൈഖ അലിയാർ, സെക്രട്ടറി മിനി ജയൻ, യൂണിറ്റ് വൈസ് പ്രസിഡന്റ് നാസർ എം.എ, നവാസ് പി.എം തുടങ്ങിയവർ സംസാരിച്ചു. അലിമ സെയ്ത് നന്ദി പറഞ്ഞു.