പറവൂർ : കവിതകളും ചിത്രങ്ങളും കോർത്തിണക്കിയുള്ള കാവ്യചിത്രങ്ങൾ എന്ന പേരിൽ ജെയ്മോൻ ആക്കനത്തിന്റെ ചിത്രപ്രദർശനം പറവൂർ കുറ്റ്യാർപാടത്തള്ള ആർട്ട് ആൻഡ് മൈൻഡ് ആർട്ട് ഗാലറിയിൽ തുടങ്ങി. മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി. ബിജു അദ്ധ്യക്ഷത വഹിച്ചു. പാട്ടുകൂട്ടം കരോക്കെ ഗാനഗ്രൂപ്പിന്റെ ഉദ്ഘാടനം ഡോ.കെ.എ. അബ്ദുർഗഫൂർ ഉദ്ഘാടനം ചെയ്തു. മോൻ ആക്കനത്തിന്റെ വിഡിയോ ആൽബം സംഗീത സംവിധായകൻ സെബി നായരമ്പലം പ്രകാശിപ്പിച്ചു. സിപ്പി പള്ളിപ്പുറം, സദാശിവൻ, നാസർ ബാബു, സാജു തുരുത്തിൽ, കെ.കെ. മോഹൻ, ഡെന്നി തോമസ് തുടങ്ങിയവർ സംസാരിച്ചു. പ്രദർശനം ഇന്നു സമാപിക്കും.