കോതമംഗലം: നാടും നഗരവും തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ കുറുമറ്റം ശ്രീ കോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്രാട സദ്യയൊരുക്കി ക്ഷേത്രം ഭാരവാഹികൾ. ഇന്ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ഉത്രാടസദ്യ ആരംഭിക്കും ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി രാജൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. ഏവരും എത്തണമെന്ന് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി സി.പി. മനോജ് അറിയിച്ചു.