soman
ഗുരുദേവ ജയന്തിയാഘോഷത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിച്ച ദിവ്യജ്യോതി പര്യടനത്തിന്റെ സമാപന സമ്മേളനം നോർത്ത് മുപ്പത്തടം ശാഖയിൽ യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: 165 -ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം ചരിത്രവിജയമാക്കണമെന്ന് എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ പറഞ്ഞു. ജയന്തിയാഘോഷത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെയും അദ്വൈതാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദിവ്യജ്യോതി പര്യടനത്തിന്റെ സമാപന സമ്മേളനം നോർത്ത് മുപ്പത്തടം ശാഖയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾക്ക് മുമ്പൊരു കാലത്തും ഇല്ലാത്ത വിധം പ്രസക്തി വർദ്ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സമാപന യോഗത്തിൽ ശാഖ പ്രസിഡന്റ് കെ.എസ്. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.

ജ്യോതി ക്യാപ്റ്റൻ കെ.എസ്. സ്വാമിനാഥൻ, യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, ബോർഡ് മെമ്പർ വി.ഡി. രാജൻ, ശാഖ സെക്രട്ടറി എം.കെ. സുഭാഷണൻ, വൈസ് പ്രസിഡന്റ് എം.ആർ. രാജൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർമാരായ ടി.എസ്. അരുൺ, പി.പി. സനകൻ, കൗൺസിലർ രൂപേഷ് മാധവൻ, വനിതാസംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷിജി രാജേഷ്, സജിത സുഭാഷണൻ, നിധിൻ കളമശേരി, ഹരിഷ്മ ബിജു, ഗീതു സജീവൻ, പി.ആർ. ദേവിശ്രീ, സ്മൃതി സക്കീർ, അനിഷ ജയിൻ എന്നിവർ സംബന്ധിച്ചു.

യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ ക്യാപ്ടനും കൗൺസിലർ സജീവൻ ഇടച്ചിറ വൈസ് ക്യാപ്ടൻമാരുമായിട്ടുള്ള ജ്യോതിയെ യൂണിഫോം ധാരികളായ വനിതാ സംഘത്തിന്റെയും പൂത്താലത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ മില്ലുപടിയിൽ നിന്നും ശാഖാങ്കണത്തിലേക്ക് ആനയിച്ചു.