ആലുവ: എടത്തല അൽഅമീൻ കോളേജ് അദ്ധ്യാപകർ കാമ്പസിൽ കൃഷി ചെയ്ത ജൈവ പച്ചക്കറികൾ എറണാകുളം ജനറൽ ആശുപത്രി ഊട്ടുപുരയിലേയ്ക്ക് നൽകി. കോളേജ് മാനേജർ ഡോ. ജുനൈദ് റഹ്മാൻ, പ്രിൻസിപ്പൽ പ്രൊഫ. എം.ബി. ശശിധരൻ എന്നിവർ ചേർന്ന് ആദ്യത്തേയും രണ്ടാമത്തേയും വിളവെടുപ്പ് ഫലം ജനറൽ ആശുപത്രി സൂപ്രണ്ടിന് കൈമാറി. കോളേജിൽ നടപ്പിലാക്കി വരുന്ന ഇൻസ്റ്റിറ്റ്യൂഷണൽ അഗ്രികൾച്ചറൽ പ്രൊജക്ടിന്റെ ഭാഗമായി കോളേജിലെ കമ്യൂണിറ്റി എക്സ്റ്റെൻഷൻ ക്ലബ് തുടർച്ചയായി ആശുപത്രിയുടെ ഊട്ടുപുരയിലേയ്ക്ക് ജൈവ പച്ചക്കറി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി നടത്തുന്നത്. വിളവെടുപ്പിൽ എടത്തല കൃഷി ഓഫീസർ ലത, കോളേജിലെ അദ്ധ്യാപകർ എന്നിവരും പങ്കെടുത്തു.