vp-george
വി.പി. ജോർജ്

ആലുവ: ജില്ലയിലെ പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് വി.പി. ജോർജിനെ (ആലുവ)
ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റായി നാമനിർദ്ദേശം ചെയ്തതായി സംസ്ഥാന പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ അറിയിച്ചു.

നേരത്തെ ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ഡി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചി രാജ്യാന്തര വിമാനത്താവളം, അത്താണി കാംകോ, ആലുവ ജി.ടി.എൻ എന്നിവിടങ്ങളിലേത് ഉൾപ്പെടെ നിരവധി തൊഴിലാളി യൂണിയനുകളുടെ പ്രസിഡന്റാണ്.