കൂത്താട്ടുകുളം :ടൗണിൽ ഗവ: ആശുപത്രിയുടെ സമീപത്തുള്ള വ്യാപാര സ്ഥാപനത്തിൽപട്ടാപ്പകൽ മോഷണം. ഇന്നലെപകൽ 2:20 ന് മോഷ്ടാവ് കടയിൽ എത്തി പരിചയ ഭാവത്തിൽ ജീവനക്കാരിയോട്ഉടമയെക്കുറിച്ച് തിരക്കിയ ശേഷം കടയിലുള്ള 10500 രൂപ കൈക്കലാക്കി കടന്നു .സമീപത്തെ കടയിലെ കാമറയിൽ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ട് .സർക്കിൾ ഇൻസ്പെക്ടർ കെ.ആർ.മോഹൻദാസിന്റ നേതൃത്വത്തിൽ കൂത്താട്ടുകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.