house
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകർന്ന കീഴ്മാട് പഞ്ചായത്ത് ഏഴാം വാർഡിൽ മോസ്‌കോ കുഴിക്കട്ടുമാലിൽ ഹമീദിന്റെ വീട്

ആലുവ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരംവീണ് വീട് തകർന്നു. കീഴ്മാട് പഞ്ചായത്ത് ഏഴാം വാർഡിൽ മോസ്‌കോ കുഴിക്കട്ടുമാലിൽ ഹമീദിന്റെ വീടാണ് പൂർണമായും തകർന്നത്. കയറിക്കിടക്കാൻ മറ്റൊരിടം ഇല്ലാത്ത ഹമീദും കുടുംബവും അധികാരികളുടെ കനിവും കാത്തിരിക്കുകയാണ്. എടത്തല പഞ്ചായത്തിലെ പുഷ്പ നഗറിലും സമാനമായ സാഹചര്യത്തിൽ വീട് നിലം പൊത്തിയിട്ടുണ്ട്.