നെടുമ്പാശേരി: ഓണാഘോഷ പരിപാടികളുടെ ഭാഗമായി മേയ്ക്കാട് വേതുചിറയിൽ സംഘടിപ്പിച്ച ചൂണ്ടയിടൽ മത്സരം ആവേശമായി. അൻപതോളം മത്സരാർത്ഥികളെ പ്രോത്സാഹിപ്പിയ്ക്കാൻ താളമേളങ്ങളുമായി നാട്ടുകാരും ഒത്തുകൂടി.
കിഴക്കേ മേയ്ക്കാട് യുവധാരയുടെ ആഭിമുഖ്യത്തിലായിരുന്നു മത്സരം. പി.കെ വിഷ്ണു ഒന്നാം സ്ഥാനവും 74 കാരനായ ആര്യക്കര വിശ്വനാഥൻ രണ്ടാം സ്ഥാനവും നേടി.ഓണാഘോഷത്തിന്റെ പ്രധാന പരിപാടികൾ 14 നും 15 നും നാടുണർത്ത് എന്ന പേരിൽ നടക്കും. ഗ്രാമീണ കാഴ്ചകൾക്ക് പ്രാധാന്യം നൽകി മൊബൈൽ ഫോട്ടോഗ്രഫി മത്സരവും നടക്കും. എഡിറ്റ് ചെയ്യാത്ത ചിത്രങ്ങൾ 12 ന് മുൻപ് ഇമെയിലിൽ അയക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 7012676185.