അങ്കമാലി: ഡിസ്ട്രിക്ട് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ (ഐ.എൻ.ടി.യു.സി) നിയോജകമണ്ഡലം
കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10.30ന് ലേബർ സെന്ററിൽ ഓണക്കിറ്റ് വിതരണവും പ്രളയാനുസ്മരണവും
നടക്കും. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി എക്‌സിക്യുട്ടിവ് അംഗം കെ.വി. മുരളി മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ പ്രസിഡന്റ് പി.വി. ലാലു അധ്യക്ഷത വഹിക്കും.