അങ്കമാലി : അങ്കമാലി സർവീസ് സഹകരണ ബാങ്ക് 714 ന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത ആരംഭിച്ചു. ബാങ്ക് അങ്കണത്തിൽനഗരസഭ ചെയർപേഴ്‌സൺ എം.എ. ഗ്രേസി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.എസ്. ഗിരീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.ജി. ബേബി, ബോർഡ് അംഗങ്ങളായ എം.ജെ. ബേബി മേനാച്ചേരി, ബിജു പൗലോസ്, ജെറിൻ ജോസ്, ജോസ് മോൻ പള്ളിപ്പാട്ട്, വി.എ.വേലായുധൻ ,ഷോബി ജോർജ്, ഷൈറ്റ ബെന്നി, പങ്കജം കുമാരൻ, കൃഷി ഓഫീസർ പി.പി. ജോയി, ബാങ്ക് സെക്രട്ടറി ജോയ്‌സ് പോൾ തുടങ്ങിയവർ സംസാരിച്ചു.