mla-file
കല്ലൂർക്കാട് ഹോമിയോ ആശുപത്രിയുടെ പുതിയ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കുന്നു

മൂവാറ്റുപുഴ: കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രിക്ക് പഞ്ചായത്തിന്റെ നാഗപ്പുഴയിലുള്ള സ്ഥലത്ത് ഇരുനില മന്ദിരം നിർമിക്കുന്നു. മന്ദിര നിർമ്മാണത്തിന് എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 48ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിർമ്മാണോദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ റെജി വിൻസന്റ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസി ജോളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജിത്ത് ബേബി, ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് ജോളി ജോർജ്, മെമ്പർമാരായ ഷൈനി സണ്ണി, ടോണി വിൻസന്റ്, ജെറീഷ് ജോസ്, ജോർജ് ജോൺ കക്കുഴി, കെ.കെ. ജയേഷ് എന്നിവർ സംസാരിച്ചു.