മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ സഹകരണത്തോടെ വൈസ്‌മെൻ മൂവാറ്റുപുഴ ടവേഴ്‌സ് ക്ലബിന്റെ നേതൃത്വത്തിൽ കിടപ്പ് രോഗികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. വൈസ്‌മെൻ മുൻ ഇന്ത്യാ ഏരിയ പ്രസിഡന്റ് പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ആർ.എം.ഒ ഡോ. സോമു കിറ്റുകൾ ഏറ്റുവാങ്ങി. ക്ലബ് പ്രസിഡന്റ് ഹിബ്‌സൺ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ജേക്കബ് എബ്രഹാം, മായ എയ്ഞ്ചലോ, ബിജിമോൾ ഹിബ്‌സൺ, ജോർജ് വെട്ടിക്കുഴി, ആന്റണി രാജൻ എന്നിവർ സംസാരിച്ചു.